കുവൈറ്റ് അപാർട്മെന്റ് തീപിടിത്തം, മരണം 49; തിരിച്ചറിഞ്ഞവരിൽ 8 പേർ മലയാളികൾ


കുവൈറ്റിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ  ആകെ 21 പേരെ ഇതിനകം തിരിച്ചറിഞ്ഞു. എട്ടു മലയാളികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.

കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് എസ്.നായർ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർകോട് ചെർക്കള സ്വദേശി രഞ്ജിത് ണ്ടടുക്കം, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി വി മുരളീധരൻ, കൊല്ലം വെളിച്ചിക്കാല ലൂക്കോസ് (48), കോന്നി അട്ടച്ചാക്കൽ സജു വർഗീസ് (56), കൊല്ലം പുനലൂർ നരിക്കൽ സ്വദേശി സാജൻ ജോർജ് ‌ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

തെക്കന്‍ അഹ്‌മദി ഗവര്‍ണറ്റേറിലെ മംഗഫ് നഗരത്തിലെ ആറ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ 49 ആയി വർധിച്ചു. ഇതിൽ 25 പേർ മലയാളികളാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിങ്, ഷമീർ ഉമറുദ്ദീൻ, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റെഫിൻ എബ്രഹാം സാബു, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ്, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, മുരളീധരൻ പി വി, വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരൻ നായർ, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞ 21 പേർ. വിവിധ ആശുപത്രികളിൽ വെച്ചാണ് ഇവർ മരിച്ചത്.

നോര്‍ക്കയില്‍ ഗ്ലോബല്‍ കൊണ്ടാക്ട് സെന്ററും കുവൈറ്റില്‍ ഹെല്‍പ് ഡെസ്‌കും

കുവൈറ്റ് സിറ്റിയിലെ മംഗഫില്‍ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിന്റെ സാഹചര്യത്തില്‍ അടിയന്തിരസഹായത്തിനായി നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍ തുടങ്ങി. കുവൈറ്റില്‍ ഹെല്‍പ് ഡെസ്‌കും ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണിത്.

മരണമടഞ്ഞവരുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. അതിനുള്ള ഇടപെടല്‍ നടത്താന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.

ഹെല്‍പ് ഡെസ്‌ക് നമ്പരുകള്‍:-

അനുപ് മങ്ങാട്ട് +965 90039594

ബിജോയ് +965 66893942

റിച്ചി കെ ജോര്‍ജ് +965 60615153

അനില്‍ കുമാര്‍ +965 66015200

തോമസ് ശെല്‍വന്‍ +965 51714124

രഞ്ജിത്ത് +965 55575492

നവീന്‍ +965 99861103

അന്‍സാരി +965 60311882

ജിന്‍സ് തോമസ് +965 65589453,

സുഗതന്‍ - +96 555464554, കെ. സജി - + 96599122984.

ഇക്കാര്യത്തില്‍ പ്രവാസികേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
Previous Post Next Post

نموذج الاتصال