മലപ്പുറം: കേരള അനൗൺസേഴ്സ് യൂണിയൻ സി ഐ ടി യു മലപ്പുറം ജില്ലാ കൺവൻഷൻ മലപ്പുറം ജില്ലാ സി ഐ ടി യു ഓഫീസിൽ വെച്ച് നടന്നു. കൺവെൻഷൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി പി അനിൽ ഉദ്ഘാടനം ചെയ്തു. . വിനോദ് കോഡൂർ അധ്യക്ഷത വഹിച്ചു. മുഹമ്മദാലി വാളപ്ര റിപ്പോർട്ട് അവതരിപ്പിച്ചു. ഫിറോസ് മഞ്ചേരി സ്വാഗതവും ഗംഗാധരൻ കട്ടുപാറ നന്ദിയും രേഖപ്പെടുത്തി.
19 അംഗ ജില്ലാ കമ്മിറ്റിയും രൂപീകരിച്ചു.
ഭാരവാഹികൾ :
പ്രസിഡൻ്റ്: വിനോദ് കോഡൂർ ,
വൈസ് പ്രസിഡൻ്റ്മാർ: സജാദ് ആമയൂർ, വിജയൻ പൂക്കടവത്ത്,
സെക്രട്ടറി: മുഹമ്മദാലി വാളപ്ര, ജോ:സെക്രട്ടറി ഫിറോസ് മഞ്ചേരി, സന്തോഷ് ആനമങ്ങാട്
ട്രഷർ: ഗംഗാദരൻ കട്ടുപ്പാറ
മീഡിയ കോർഡിനേറ്റർ നൗഷാദ് അത്തിപ്പറ്റ.