പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ പാലക്കാട് വിജയരാഘവൻ അങ്ങെടുക്കുമെന്ന് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ പ്രവചനം

പാലക്കാട്ട് കഴിഞ്ഞ തവണത്തേക്കാൾ കടുത്ത പോരാട്ടമെന്ന് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. വളരെ നേരിയ മാർജിനിൽ എൽഡിഎഫ് ഇവിടെ മുന്നിട്ടുനിൽക്കുന്നുവെന്നാണ് പ്രവചനം. എക്സിറ്റ് പോളിൽ പങ്കെടുത്ത 39.8 ശതമാനം പേർ എൽഡിഎഫിനും 38.66 ശതമാനം പേർ യു.ഡി.എഫിനും വോട്ട് ചെയ്തു. 20.25 ശതമാനമാണ് ബി.ജെ.പിക്ക് ലഭിച്ച എക്സിറ്റ് പോൾ വോട്ട്. എൽഡിഎഫും യു.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം 1.14 ശതമാനം മാത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫ് വോട്ട് 2.13 ശതമാനം വർധിക്കും. യു.ഡി.എഫിനും ബി.ജെ.പിക്കും നേരിയ തോതിൽ വോട്ട് കുറയുകയാണ് ചെയ്യുന്നത്. ബി.ജെ.പിക്ക് 0.99 ശതമാനവും യു.ഡി.എഫിന് 0.14 ശതമാനവും. 

Post a Comment

Previous Post Next Post