മണ്ണാർക്കാട്: കുമരംപുത്തൂർ കല്ലടി ഹൈസ്കുളിൽ വിവിധ മേഖലകളിൽ വിജയം കൈവരിച്ചവർക്കായി മികവുത്സവം സംഘടിപ്പിച്ചു. എംഎൽഎ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് വി. മനോജ് കുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
എസ്.എസ്.എൽസിക്ക് ഉന്നത വിജയം നേടിയവർ, നീറ്റ്, ജെഇഇ റാങ്ക് നേടിയ പൂർവവിദ്യാർത്ഥികൾ, എൻ.എം.എം എസ്, യു.എസ്.എസ് വിജയികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാജൻ അമ്പാടത്ത് മുഖ്യാതിഥിയായി. കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ നൗഫൽ തങ്ങൾ, മാനേജർ കെസികെ സയ്യിദ് അലി പ്രിൻസിപ്പാൾ ഷഫീഖ് റഹ്മാൻ, എച്ച്.എം മിനിമോൾ, എം.കെ ജാഫർ ബാബു പി.കെ, ഷാജിനി എം എൻ , സലിം മാലിക്ക് എന്നിവർ പ്രസംഗിച്ചു.