മണ്ണാർക്കാട്: നിരോധിത മയക്കുമരുന്നുമായി ഇന്നലെ അറസ്റ്റ് ചെയ്ത സുഹൈൽ.വി.പിയുടെ കുറ്റസമ്മത മൊഴി പ്രകാരം ഈ കേസിലെ കുട്ടു പ്രതിയായ മണ്ണാർക്കാട് വിയ്യക്കുർശ്ശി പി.ഇർഷാദ് (30) നെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ അറസ്റ്റ് ചെയ്ത സുഹൈലിൻ്റെ ഫോൺ രേഖകൾ പരിശോധിച്ചതിൽ ഇർഷാദിൻ്റെ പങ്ക് വ്യക്തമാവുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഇയാൾ പെരുന്നാൾ ദിനത്തിൽ പെരിമ്പടാരി ടർഫിലെത്തുന്നവരെ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിന് വേണ്ടി സുഹൈലിനോട് മയക്കുമരുന്ന് കൊണ്ട് വരാൻ ആവശ്യപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പാലക്കാട് ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും മണ്ണാർക്കാട് ഇൻസ്പെക്ടർ ബൈജു ഇ ആറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവുമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
സബ്ബ് ഇൻസ്‌പെക്ടർ ഋഷി പ്രസാദ് ടി.വി എ. എസ്. ഐ ശ്യാംകുമാർ, സീന സിനിയർ സിവിൽ പോലീസ് ഓഫീസർ. വിനോദ് കുമാർ സിവിൽ പോലീസ് ഓഫീസർ റംഷാദ്. ടി.കെ സുധീഷ് കുമാർ എൻ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ അബ്ദുൾ സലാം, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാഫി, ബിജു മോൻ, രാജീവ് ഷെഫീക്ക് സിവിൽ പോലീസ് ഓഫീസർ സുഭാഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു