കോഴിഫാമിന് സുരക്ഷയൊരുക്കാൻ അനധികൃതമായി സ്ഥാപിച്ച വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം പാലക്കത്തൊടിയിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ പാറുക്കുട്ടിയാണ് മരിച്ചത്. ക്ഷീര കർഷകയായ പാറുക്കുട്ടി സൊസൈറ്റിയിൽ പാൽനൽകി തിരികെ വരുന്നതിനിടെയാണ് അപകടം. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടമ്മയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഷോക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിഫാമിൽ നായ്ക്കളെയും കാട്ടുപന്നികളെയും പ്രതിരോധിക്കാൻ ഒരുക്കിയ വൈദ്യുതിക്കെണിയിൽനിന്നാണ് ഷോക്കേറ്റത്. സംഭവത്തിൽ കോഴി ഫാമിന്റെ ഉടമയ്ക്കെതിരേ പോലീസ് കേസ്സെടുത്തു