കാട്ടാന ചരിഞ്ഞ നിലയിൽ; ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് മരണകാരണമെന്ന് നിഗമനം

അഗളി: മുത്തിക്കുളം ശിരുവാണി അണക്കെട്ടിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. ശിരുവാണി അണക്കെട്ടിനടുത്ത് സ്ഥിരം സാന്നിധ്യമായിരിന്നു ഈ ആന. ചൊവ്വാഴ്ച രാവിലെയാണ് 30 വയസ്സുള്ള ഒറ്റക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടത്. ആനകൾ തമ്മിൽ ഏറ്റുമുട്ടിയതിന്റെ പാടുകൾ ശരീരത്തിലുള്ളതായും ഈ പരിക്കുകളാണ് മരണകാരണമെന്നും മണ്ണാർക്കാട് ഡി.എഫ്.ഒ. അബ്ദുൽലത്തീഫ് പറഞ്ഞു.

ആനയ്ക്ക് വലതുവശത്തെ കൊമ്പ് മാത്രമാണുള്ളത്. ആനയുടെ ജഡം മണ്ണുമാന്തിയന്ത്രമുപയോഗിച്ച് അണക്കെട്ടിലെ വെള്ളത്തിൽനിന്ന് മാറ്റി. ചെവ്വാഴ്ച ഉച്ചകഴിഞ്ഞ് പോസ്റ്റ്മോർട്ടം നടത്തി. ജഡം ശിരുവാണി വനത്തിൽ സംസ്കരിച്ചു.
Previous Post Next Post

نموذج الاتصال