മണ്ണാര്‍ക്കാട് : ബൈക്കില്‍ കടത്തുകയായിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി രണ്ട് പേരെ എക്സൈസ് പിടികൂടി. കള്ളമല താവളം മുല്ലത്തൊടി വീട്ടില്‍ അബ്ദുള്‍ സലാം (38), മണലടി കൊടിയില്‍ വീട്ടില്‍ ഷബീര്‍ (41) എന്നിവരാണ് പിടിയിലായത്. ഇതില്‍ സലാം സംഭവസ്ഥലത്ത് വെച്ചും ഷബീര്‍ മണ്ണാര്‍ക്കാട് നിന്നുമാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി 10 മണിയോടെ ആനമൂളി വനം ചെക്പോസ്റ്റിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. പരിശോധന കണ്ട് നിര്‍ത്താതെ പോയ ബൈക്കിനെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രണ്ട് വലിയ ഷോള്‍ഡര്‍ ബാഗിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. മണ്ണാര്‍ക്കാട് , കാഞ്ഞിരം ബീവറേജില്‍ നിന്നും പലസമയങ്ങളിലായി വാങ്ങി സൂക്ഷിക്കുന്ന മദ്യം രാത്രികാലങ്ങളിലാണ് അട്ടപ്പാടിയിലേക്ക് കടത്തിയിരുന്നതെന്ന് എക്സൈസ് അറിയിച്ചു. അട്ടപ്പാടിയില്‍ മൂന്നിരിട്ടി വിലയ്ക്കാണ് മദ്യം വില്‍പ്പനനടത്തിയിരുന്നത്. കുറച്ചുദിവസങ്ങളായി മണ്ണാര്‍ക്കാട് ഷാഡോ എക്സൈസ് സംഘം ഇവരെ നിരീക്ഷിച്ച് വരികയായിരുന്നുവന്നും എക്സൈസ് അറിയിച്ചു. ഇന്‍സ്പെക്ടര്‍ വി.എ. വിനോജ്, പ്രിവന്റീവ് ഓഫിസര്‍ എ.ഹംസ, മോഹനന്‍, സിവില്‍ എക്സൈസ് ഓഫിസര്‍ ശ്രീജേഷ്, എക്സൈസ് ഡ്രൈവര്‍ അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് മദ്യക്കടത്ത് പിടികൂടിയത്.