മണ്ണാർക്കാട്: മണ്ണാർക്കാട് സെൻ്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പരിസ്ഥിതി ദിനാചരണം സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈ നട്ടു കൊണ്ട് സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മോളി ഒ.പി. ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ് കൺവീനർ സജിത.എ.ഗുപ്ത പരിസ്ഥി ദിന സന്ദേശവും സ്റ്റാഫ് സെക്രട്ടറി ബിന്ദു.പി. ചാക്കോ പരിസ്ഥിതി ദിന പ്രതിജ്ഞയും കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.