പട്ടാമ്പി: വെസ്റ്റ് കൊടുമുണ്ട ഗവ. ഹൈസ്കൂളിലെ യു.പി. വിഭാഗം അധ്യാപികയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം പരുതൂർ മൂർക്കത്തൊടിയിൽ സജിനി (44) യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സജിനിയുടെ മകളാണ് ഇവർ തൂങ്ങിനിൽക്കുന്നത് കണ്ടത്. ഉടൻ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു..
വെസ്റ്റ് കൊടുമുണ്ട ഗവൺമെന്റ് ഹൈസ്കൂളിലെ യു പി വിഭാഗം അധ്യാപികയാണ് സജിനി. അമ്മയുടെ മരണത്തിന് പിന്നാലെയാണ് സജിനിയുടെ മകളും ആത്മഹത്യക്ക് ശ്രമിച്ചത്. അമിതമായി ഗുളികകൾ കഴിച്ച നിലയിൽ മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകൾ പട്ടാമ്പി ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം. അമ്മയും മകളും തമ്മിൽ വീട്ടിൽ വഴക്കുണ്ടായിരുന്നുവെന്നാണ് വിവരം. വിമുക്ത ഭടനായ പീതാംബരൻ ആണ് സജിനിയുടെ ഭര്‍ത്താവ്
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. വിളിക്കുക: 1056, 04712552056)