മണ്ണാർക്കാട്: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറിയുടെ നേതൃത്വത്തിൽ അക്ഷരജാഥക്ക് സ്വീകരണം നൽകി. വി.എ.എൽ.പി. സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളായ വിദ്യാർഥികളാണ് അക്ഷര സന്ദേശവുമായി ലൈബ്രറി സന്ദർശനത്തിനെത്തിയത്. തുടർന്ന് നടന്ന സമ്മേളനം ലൈബ്രറി സെക്രട്ടറി എം. ചന്ദ്രദാസൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് സി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. ഐശ്വര്യ ടീച്ചർ, കെ.രാമകൃഷ്ണൻ, ഷൗക്കത്തലി.എ, ശിവശങ്കരൻ, ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാവിരുന്നും അരങ്ങേറി.