അഗളി ഗ്രാമപഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് കള്ളമല, ഓടപ്പെട്ടി, കണ്ടിയൂര്‍ എന്നീ സ്ഥലങ്ങളിലെ ഹോട്ടലുകള്‍, ബേക്കറികള്‍, ഇറച്ചിക്കടകള്‍, പലചരക്കുകടകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചുവന്നിരുന്ന ഓടപ്പെട്ടിയിലെ അമ്പാടി ടീ സ്റ്റാള്‍ എന്ന സ്ഥാപനം അടച്ചുപൂട്ടി. കണ്ടിയൂരിലെ ഹരിത സ്റ്റോറില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. നാല് കടകള്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നോട്ടീസ് നല്‍കി. നിയമാനുസൃത പുകയില മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത എല്ലാ സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.മുരളി കൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി.പി.കൃഷ്ണകുമാര്‍, എം.ലവന്‍, എം.ജ്യോതിലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.