മണ്ണാർക്കാട്: കോഴിക്കോട് പാലക്കാട് ദേശീയപാത ആര്യമ്പാവിൽ റോഡിൽ വെള്ളക്കെട്ടിനെ തുടർന്നുള്ള അപകട സാധ്യത സിവിൽ ഡിഫൻസ് അംഗം ഷിഹാസ് മണ്ണാർക്കാട് നന്മ ആംബുലൻസ് ഗ്രൂപ്പിൽ പങ്കുവെച്ച ഉടനെ അതിൽ ഇടപെട്ട് മണ്ണാർക്കാട് എസ്.ഐ. ഇന്ന് ഉച്ചയോടെയാണ് സംഭവം മഴയെ തുടർന്ന് റോഡിൽ ഉണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് അതിനടിയിൽ പതിയിരിക്കുന്ന അപകടം വാഹന യാത്രികർ ശ്രദ്ധിക്കാതെ പോകരുതേ എന്ന സന്ദേശമാണ് ഷിഹാസ് നന്മ ആംബുലൻസ് ഗ്രൂപ്പിലൂടെ പങ്കുവെച്ചത്. റോഡ് പണിയെ തുടർന്ന് സൈഡിൽ പതി പോലൊന്ന് രൂപപ്പെട്ടിട്ടുണ്ടെന്നും ബൈക്ക് അതിൽ വീഴാനും, മറ്റു വാഹനങ്ങൾ അതിലൂടെ പോയാൽ നിയന്ത്രണം നഷ്ടമാകാനും സാധ്യതയുണ്ടെന്നുമാണ് ഷിഹാസ് പറഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ മണ്ണാർക്കാട് എസ് ഐ സുരേഷ് പ്രശ്നത്തിൽ ഇടപെടുകയും, ആ ഭാഗത്തെ റോഡ് പണി ചെയ്തവരോട് അത് ഉടനടി ശരിയാക്കണമെന്ന് നിർദേശിക്കുകയും ചെയ്തു ഷിഹാസ് തന്നെയാണ് ഇക്കാര്യം ഗ്രൂപ്പിലൂടെ അറിയിച്ചത്. കല്ലടിക്കോട് കഴിഞ്ഞ ദിവസം വെള്ളക്കെട്ടിനെ തുടർന്നുണ്ടായ അപകടത്തിൽ കാർ മറിഞ്ഞിരുന്നു
ഷിഹാസ് പങ്കുവെച്ച വീഡിയോ 👇🏻