മണ്ണാർക്കാട്: കുന്തിപ്പുഴ അരകുറിശ്ശി ആറാട്ട് കടവിന്റെ മറുഭാഗത്ത് കുഴഞ്ഞ് വീണയാളെ നന്മ ആംബുലൻസ് ടീമും, നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. മണ്ണാർക്കാട് സ്വാമിനിലയത്തിൽ പഴനി സ്വാമി (68) ആണ് കുഴഞ്ഞു വീണത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം.
പുഴക്കരയിൽ ഒരാൾ കുഴഞ്ഞു വീണിട്ടുണ്ടെന്ന മെസ്സേജ് പ്രദേശവാസികളിൽ നിന്ന് കിട്ടിയ ഉടനെ നന്മ ആംബുലൻസ് ടീം അംഗം റിയാസ് അങ്ങോട്ട് എത്തുകയും, നന്മ ആംബുലൻസ് ടീമും, നാട്ടുകാരും ചേർന്ന് സ്ട്രെക്ച്ചറിൽ അദ്ധേഹത്തെ കിടത്തി ഇക്കരെ എത്തിക്കുകയും. അദ്ദേഹത്തെ പെട്ടെന്ന് തന്നെ മണ്ണാർക്കാട് ഗവൺമെന്റ് ഹോസ്പിറ്റലിലും, തുടർന്ന് വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിലും എത്തിച്ചു . പിന്നീട് അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു