മണ്ണാർക്കാട്: കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു. പാലക്കാട് നല്ലേപ്പിള്ളി തെക്കേ ദേശം വീട്ടിലെ മോഹനൻ ആണ് മരിച്ചത്.
കോഴിക്കോട് - പാലക്കാട് ദേശീയപാത കൊടക്കാട് ഭാഗത്ത് ഇന്ന് രാത്രി എഴേ മുക്കാലോടെയാണ് അപകടം. നടന്നു പോകുന്നതിനിടെ കാറിടിക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഗുരുതരമായി പരുക്കേറ്റ മോഹനനെ നാട്ടുകാർ ഉടൻ തന്നെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല