മെത്തഫിറ്റമിനുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അരയംക്കോട് വട്ടത്തു പറമ്പിൽ വി.പി. സുഹൈലിനെ (27) ആണ് മണ്ണാർക്കാട് പോലീസ് നെല്ലിപ്പുഴയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 17.42 ഗ്രാം നിരോധിത മയക്കുമരുന്നിനത്തിൽപ്പെട്ട
മെത്തഫിറ്റമിൻ കണ്ടെടുത്തു. പാലക്കാട് ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും മണ്ണാർക്കാട് ഇൻസ്പെക്ടർ ബൈജു ഇ ആറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ വർഷവും പ്രതിയുടെ പേരിൽ സമാനമായ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഈ കേസിൽ പ്രതി ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു
സബ്ബ് ഇൻസ്‌പെക്ടർ ഋഷി പ്രസാദ് ടി.വി,എ.എസ്.ഐ ശ്യാംകുമാർ, സിനിയർ സിവിൽ പോലീസ് ഓഫീസർ സീന,വിനോദ് കുമാർ സിവിൽ പോലീസ് ഓഫീസർ റംഷാദ്. ടി.കെ സുധീഷ് കുമാർ,ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ അബ്ദുൾ സലാം,സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാഫി, ബിജുമോൻ, രാജീവ് ഷെഫീക്ക് സിവിൽ പോലീസ് ഓഫീസർ സുഭാഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.