ഷൊർണൂർ: തീവണ്ടിയാത്രയ്ക്കിടെ കൈയിൽ നിന്നുവീണ മൊബൈൽഫോൺ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പുറത്തേക്കുവീണ യുവാവിന് പരിക്കേറ്റു. കൊല്ലം കൊട്ടിയം ഉമയനല്ലൂർ രാജേഷ് ഭവനിൽ രമേഷിനാണ് (38) പരിക്കേറ്റത്. ഷൊർണൂർ നെടുങ്ങോട്ടൂർപാലത്തിന് സമീപമായിരുന്നു സംഭവം
വ്യാഴാഴ്ചരാവിലെ 11.15-ഓടെ എത്തിയ പരശുറാം എക്സ്‌പ്രസിൽനിന്നാണ് രമേഷ് വീണത്. തീവണ്ടിയിൽ വാതിലിനുസമീപം ഇരുന്ന് യാത്രചെയ്യുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.
ഗുരുതര പരിക്കേറ്റ രമേഷിനെ റെയിൽവേ പോലീസും റെയിൽവേ സുരക്ഷാസേനയും ചേർന്ന് തൃശ്ശൂർ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി.