"പോരാളി ഷാജി ആര്"; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: ഇടത് അനുകൂല സോഷ്യല്‍മീഡിയ പേജുകളെന്ന് അവകാശപ്പെടുന്ന പേജുകൾക്കെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്. അമ്പാടിമുക്ക് സഖാക്കള്‍, പോരാളി ഷാജി എന്നീ പേജുകള്‍ ആരാണ് കൈകാര്യം ചെയ്യുന്നതെന്നടക്കമുള്ള അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സൈബര്‍ സെല്‍ ഫേസ്ബുക്കിനോട് റിപ്പോര്‍ട്ട് തേടി.

കഴിഞ്ഞ ദിവസം പോരാളി ഷാജി അടക്കമുള്ള ഗ്രൂപ്പുകളെ തള്ളി പറഞ്ഞ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇ പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. യൂവാക്കള്‍ സമൂഹമാധ്യമങ്ങള്‍ മാത്രം നോക്കിയതിന്റെ ദുരന്തം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ടെന്നായിരുന്നു വിമര്‍ശനം. പിന്നാലെ പോരാളി ഷാജി, റെഡ് ആര്‍മി അടക്കം എല്ലാ ഗ്രൂപ്പുകളുടെയും അഡ്മിന്‍മാര്‍ പുറത്തുവരണമെന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. ഇടതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് പോരാളി ഷാജിയുടെ ലക്ഷ്യമെങ്കില്‍ അഡ്മിന്‍ പുറത്തുവരണമെന്നായിരുന്നു വെല്ലുവിളി.

''പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ... ഇതിലൊക്കെ നിത്യേന ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റുകൾ കാണുമ്പോൾ നമ്മൾ അതിനെ തന്നെ ആശ്രയിക്കും. പക്ഷേ ഇപ്പോൾ‌ കാണുന്ന പ്രവണത, അത്തരം ഗ്രൂപ്പുകൾ വിലയ്ക്കു വാങ്ങുന്നതാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരായി പ്രവർത്തിക്കുന്നവർ ചിലപ്പോൾ ഒരാൾ മാത്രമാകാം. അവരെ വിലയ്ക്ക് വാങ്ങുകയാണ്. അവരെ വിലയ്ക്കു വാങ്ങി കഴിഞ്ഞാൽ, ആ അഡ്മിൻ നേരത്തെ നടത്തിയതുപോലുള്ള കാര്യമല്ല പോസ്റ്റായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഐഎം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്'', എന്നായിരുന്നു ജയരാജന്റെ ആദ്യ പ്രതികരണം.
ഇതിന് പിന്നാലെ എം വി ജയരാജനെതിരെ പോസ്റ്റുമായി പോരാളി ഷാജി രം​ഗത്തെത്തി. തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിൻ്റെ ഉത്തരവാദിത്തം അധികാരത്തിൻ്റെ സുഖസൗകര്യങ്ങളില്‍ മതിമറന്ന് ജനങ്ങളെ പിഴിഞ്ഞ് ഭരിച്ച സര്‍ക്കാരിനു തന്നെയാണെന്നാണ് 'പോരാളി ഷാജി'യുടെ ഫേസ്ബുക്ക് കുറിപ്പ്. അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടതെന്ന തലക്കെട്ടോടെയാണ് കുറിപ്പ്.

1 Comments

  1. സത്യം അല്ലെ....അല്ലാ എന്നു പറയാൻ ആർക്കും സാധിക്കില്ല....വിവരം വച്ചു ജനം എന്ന കഴുതക്കു... അതിനു എന്താ .... ഇത്രേ കാലം ആ പേജിലൂടെ എന്തൊക്കെ വന്നു അപ്പൊ അവർക്ക് അതു ബലം.... ഇപ്പൊ അവരുടെ പിടിപ്പുകേട് മുഖത്തു നോക്കി പറഞ്ഞപ്പോ ... ആ പേജ് ഇനി ആവശ്യം ഇല്ല...അധികാരം വച്ചു അവരെ പിടിക്കുക....പെട്ടന്ന് അതു ചെയ്യണം....അതല്ലേ അധികാരം....

    ReplyDelete
Previous Post Next Post

نموذج الاتصال