മണ്ണാർക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയ പാത മണ്ണാർക്കാട് കൊറ്റിയോട് കെഎസ്ആർടിസി ബസ്സും, ഓട്ടോയും ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ ചന്ദ്രനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാത്രി എട്ട് മണിയോട് അടുത്താണ് സംഭവം. അപകടത്തെ തുടർന്ന് ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു. ചിറക്കൽപ്പടിയിൽ ഓടുന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.