നെല്ലിപ്പുഴ സ്കൂളിന് സമീപം നടുറോഡിലെ കുഴിയിൽ വാഹനം താഴ്ന്നു

മണ്ണാർക്കാട്: മണ്ണാർക്കാട് - അട്ടപ്പാടി റോഡിൽ  നെല്ലിപ്പുഴ ഡിഎച്ച്എസ്എസ് സ്കൂളിന് സമീപം  നടുറോഡിലെ കുഴിയിൽ മിനിലോറി കുടുങ്ങി. തിങ്കളാഴ്ച അർദ്ധരാത്രിയോടുകൂടിയാണ് സംഭവം മേട്ടുപ്പാളയം നിന്നും കോഴിക്കോട്ടേക്ക് കായ കയറ്റി പോകുന്ന വാഹനമാണ്  നടുറോഡിലെ കുഴിയിൽ താഴ്ന്നത്. ഇതുമൂലം ദീർഘനേരം ഗതാഗത തടസ്സം ഉണ്ടായി. ഇതുവഴി പോകുന്ന നന്മ ആംബുലൻസ് പ്രവർത്തകർ ഉടൻതന്നെ മണ്ണാർക്കാട് വട്ടമ്പലം ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചു.

റസ്ക്യൂ ടീം അംഗങ്ങളായ വി. സുരേഷ് കുമാർ, ഷാജു, എം .ആർ .രാഗില്‍, വി. നിഷാദ്, പ്രബഞ്ചു, വിഗ്നേഷ് .ആർ, എന്നിവരെത്തി വാഹനം കുഴിയിൽ നിന്ന് ഉയർത്തി ഗതാഗതം പുനഃസ്ഥാപിച്ചു.  അരമണിക്കൂർ നീണ്ട പ്രയത്നത്തിന് ഒടുവിൽ സേന ഗതാഗതം പുനഃസ്ഥാപിച്ചത്. റോഡ് നവീകരണം മന്ദഗതിയിൽ ആയതിനെ തുടർന്ന് നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് ഉണ്ടാകുന്നത്
Previous Post Next Post

نموذج الاتصال