നാടിന്റെ അഭിമാനമാണ് ഈ നന്മക്കൂട്ടം


മണ്ണാർക്കാട്: ഒറ്റക്ക് താമസിക്കുന്ന  വയോധികക്ക് സ്നേഹകരുതലായി ട്രോമകെയർ അംഗങ്ങൾ. തോട്ടര പാലക്കപറമ്പ് ചെറുവരമ്പത്ത് സുഭദ്രാമ്മയുടെ വീടും പരിസരവുമാണ് ട്രോമ കെയർ പ്രവർത്തകർ വൃത്തിയാക്കി നൽകിയത്. അതിന് പുറമേ അമ്മയുടെ അഭ്യർത്ഥന പ്രകാരം  അവർക്ക് വേണ്ട അവശ്യവസ്തുക്കൾ അടങ്ങിയ ഭക്ഷ്യ കിറ്റും ട്രോമ കെയർ നൽകി. 

തുണിക്കട ഉടമയും ട്രോമ കെയർ വളണ്ടിയറുമായ മണി ഹാൻഡ്‌ലുംസ് ഇവർക്ക് ആവശ്യമായ വസ്ത്രക്കിറ്റും കൈമാറി. വാർദ്ധക്യ സഹജമായ അസുഖങ്ങളാലും സംരക്ഷിക്കാൻ ആളില്ലാതെയും വല്ലാത്ത ബുദ്ധിമുട്ടിലാണ് സുഭ്രദാമ്മ. ഇന്നലെ ഉച്ചക്ക് പത്തോളം വരുന്ന ട്രോമ കെയർ പ്രവർത്തകർ അവരുടെ വീടിന്റെ മേൽക്കൂരയിലെ ചിതലും മാറാലയും അടിച്ച് വൃത്തിയാക്കിയും കാട് വെട്ട് മെഷീനും മടവാളും കക്കോട്ടുകളും ഉപയോഗിച്ച് കാടു വെട്ടിത്തെളിച്ചും പരിസരം ശുചീകരിച്ചും അവരുടെ സുരക്ഷ ഉറപ്പ് വരുത്തിയത്. 
 ആശാ പ്രവർത്തകയും ബ്ലോക്ക് മെമ്പറുമായ ഷീബാ പാട്ടത്തൊടിയാണ് ഇവരുടെ ശോചനീയാവസ്ഥ ട്രോമ കെയറിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ട്രോമ കെയർ പ്രവർത്തകരായ ഷാഫി കുലിക്കിലിയാട്, റിയാസ് നാട്ടുകൽ, നൗഷാദ്, സിദ്ധിക്ക് കരിപ്പമണ്ണ, ഷാഫി കരിപ്പമണ്ണ, രാജൻ പന്തലിങ്ങൽ,സുരേഷ് കുടിക്കാവ്, സുന്ദരൻ എരിക്കഞ്ചേരി,മണി ഹാൻഡ്ലൂം,ബൈജു കിഴക്കേക്കര,രാജു കരിമ്പുഴ എന്നിവർ പരിശ്രമത്തിൽ പങ്കാളിയായി
Previous Post Next Post

نموذج الاتصال