അലനല്ലൂർ: ഉണ്യാൽ ഷാപ്പുംപടി ഭാഗത്ത് കാറിന് തീപിടിച്ച് അപകടം. കരുവാരകുണ്ട് സ്വദേശി സമീറിൻെറ കാറിൻെറ മുൻ ഭാഗത്താണ് തീ പിടിത്തം ഉണ്ടായത്. ഇന്ന് രാത്രി 7.45 ഓട് കൂടിയാണ് സംഭവം
വീഡിയോ കാണാം 👇🏻
സമീർ കുടുംബവുമായി കാഞ്ഞിരപ്പുഴയിൽ നിന്ന് തിരിച്ച് വരുന്ന സമയത്താണ് അപകടം ഉണ്ടായത്. വാഹനം ഓഫാവുകയും തുടർന്ന് പുക കാണുകയും ചെയ്തപ്പോൾ സമീർ തൻെറ ഫാമിലിയെ വാഹനത്തിൽ നിന്ന് ഇറക്കി സുരക്ഷിതമായ ഭാഗത്തേക്ക് മാറ്റി. ഉടൻ തന്നെ മണ്ണാർക്കാട് ഫയർ ഫോഴ്സിലും വിവരമറിയിച്ചു. ഫയർഫോഴ്സ് സംഘം ഉടനെ സംഭവസ്ഥലത്തേക്ക് തിരിച്ചെങ്കിലും, അവർ എത്തുന്നതിന് മുമ്പ് തന്നെ ട്രോമാകെയർ അംഗങ്ങൾ, സിവിൽ ഡിഫൻസ് അംഗങ്ങൾ, നാട്ടുകാർ ചേർന്ന് സംയുക്തമായി നടത്തിയ രക്ഷാ പ്രവർത്തനത്തിൽ തീ പെട്ടെന്ന് അണയ്ക്കുവാനായി. ഇവരുടെ സമയോചിതമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കി