നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ മുന്നിൽ മരം വീണു

മണ്ണാർക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാത തച്ചമ്പാറക്ക് അടുത്തുള്ള ഇടയ്ക്കൽ വളവിൽ നിർത്തിയിട്ട ലോറിക്ക് മുന്നിലായി ഉണങ്ങിയ പാഴ് മരം വീണു. തിങ്കളാഴ്ച രാവിലെ 10.45 ഓടെയാണ് സംഭവം. ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീഴുകയായിരുന്നു. ഇതോടെ ഗതാഗതവും ചെറിയ രീതിയിൽ തടസ്സപ്പെട്ടു 

സമീപത്തുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാൻ വേണ്ടി ലോറി നിർത്തിയതായിരുന്നു . ഈ സമയത്താണ് ഉണങ്ങിയ മരം വാഹനത്തിന് തൊട്ടു മുൻപിലായി വീണത്. ആർക്കും പരിക്കില്ല.

ഹോട്ടൽ ഉടമ ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ .എ. കെ . ഗോവിന്ദൻകുട്ടി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ നേതൃത്വത്തിലുള്ള ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് ആയ  വി. സുരേഷ് കുമാർ , കെ.പ്രശാന്ത്, ഷിജു ,ഷോബിൻ ദാസ്.എം.എസ് എന്നിവരടങ്ങിയ സംഘം ഉടൻതന്നെ സംഭവസ്ഥലത്ത് എത്തുകയും ദേശീയപാതയ്ക്ക് കുറുകെ കിടന്നിരുന്ന മരം മുറിച്ചു മാറ്റുകയും അരമണിക്കൂറിനുള്ളിൽ ഗതാഗതം പൂർവ്വസ്ഥിതിയിലാക്കി

 ഉണങ്ങി വീഴാറായ മരങ്ങൾ പാതയോരത്തുണ്ടെന്ന് സമീപവാസികൾ നിരവധി തവണ  പഞ്ചായത്ത് അധികൃതരെ  അറിയിച്ചിട്ടും വേണ്ട നടപടി സ്വീകരിച്ചില്ലെന്ന പ്രതിഷേധം ജനങ്ങൾ ഫയർഫോഴ്സിനെ  അറിയിച്ചു.
Previous Post Next Post

نموذج الاتصال