മണ്ണാർക്കാട്: കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ ആര്യമ്പാവ് കൊടക്കാട് കൊമ്പം ഭാഗത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സംഭവം. മണ്ണാർക്കാട് ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷയും ആര്യമ്പാവ് ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവർ ആയ കുണ്ടൂർകുന്ന് സ്വദേശി കാഞ്ഞങ്ങാട് വീട്ടില്‍ സുന്ദരൻ (55) ന് ഗുരുതരമായി പരിക്കേറ്റു. ഓട്ടോറിക്ഷ യാത്രക്കാരായ സുനിത, അനിത, നീലി എന്നിവർക്കും പരിക്ക് പറ്റിയിട്ടുണ്ട്