അഗളി: പുതൂർ പഞ്ചായത്തിലെ മുള്ളിയിൽ വീടിനു മുകളിൽ മരം വീണു. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ആ സമയം വീടിന് അകത്തുണ്ടായിരുന്ന ചിന്നസ്വാമി (65) ശബ്ദംകേട്ട് ഓടിമാറിയത് കൊണ്ട് വലിയ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ അടുക്കളഭാഗത്താണ് മരം കടപുഴകി വീണത്. വീടിന്റെ ചുമർ തകർന്ന് കല്ലുകൾ തെറിച്ച് ചിന്നസ്വാമിയുടെ തോളിനും കൈയ്‌ക്കും പരിക്കേറ്റു. ഇദ്ദേഹത്തെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു