മണ്ണാർക്കാട് : വീട്ടമ്മയെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. തച്ചമ്പാറ പുത്തൻവീട് വി.പി പ്രഭാകരന്റെ ഭാര്യ സരള (67) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ മുതൽ ഇവരെ കാണാതായി പരാതിയുണ്ടായിരുന്നു, തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ 9.30ന് തച്ചമ്പാറ മാങ്കുറുശ്ശിയിൽ ക്ഷേത്രത്തിന് സമീപത്തെ കാട് വളർന്നു നിൽക്കുന്ന പാടത്ത് മൃതദേഹം കണ്ടെത്തിയത്. കല്ലടിക്കോട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.