മണ്ണാർക്കാട്: മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ വിവിധ പരിപാടികളോട് കൂടി സ്വാതന്ത്ര്യദിനാഘോഷം നടന്നു. രാവിലെ 9 മണിക്ക് ഫയർ സ്റ്റേഷൻ ഗ്രൗണ്ടിൽ സ്റ്റേഷൻ ഓഫീസർ സുൽഫിസ് ഇബ്രാഹിം പതാക ഉയർത്തി. എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ഈ കാലഘട്ടത്തിൽ ആവശ്യമെന്ന് സ്വാതന്ത്ര്യദിന സന്ദേശമായി അദ്ധേഹം പറഞ്ഞു. വയനാട്ടിലെ രക്ഷാപ്രവർത്തനം ഇതിനൊരു ഉദാഹരണമാണെന്നും കൂട്ടിച്ചേർത്തു. സ്റ്റേഷനിലെ ഉദ്യോഗസ്ഥരും, പുതുതായി നിലയത്തിൽ സ്റ്റേഷൻ ട്രെയിനിങ്ങിന് വന്ന ഉദ്യോഗസ്ഥരും, ആപത് മിത്ര അംഗങ്ങളും , സിവിൽ ഡിഫൻസ് അംഗങ്ങളും സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കുചേർന്നു.