KVVES മണ്ണാർക്കാട് യൂണിറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മണ്ണാർക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റ് 78ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 8.30 ന് മണ്ണാർക്കാട് വ്യാപാരഭവനിൽ യൂണിറ്റ് പ്രസിഡൻ്റ് രമേഷ് പൂർണ്ണിമ പതാക ഉയർത്തി.യൂണിറ്റ് വൈസ് പ്രസിഡൻ്റ് ഷമീർ യൂണിയൻ , യൂത്ത് വിംഗ് പ്രസിഡൻ്റ് ഷമീർ കിങ്ങ്സ് എന്നിവർ സ്വാതന്ത്രദിന സന്ദേശം നല്കി. ഭാരവാഹികളും മറ്റ് വ്യാപാരികളും പരിപാടിയിൽ പങ്കെടുത്തു. മധുരവിതരണവും നടന്നു. മണ്ണാർക്കാട് യൂണിറ്റിലെ എല്ലാ സ്ഥാപനങ്ങളും സ്വാതന്ത്രദിനം പ്രമാണിച്ച് പതാകകൾ ഉയർത്തി സ്ഥാപനങ്ങൾ അലങ്കരിച്ചിരുന്നു. വയനാട് ദുരന്തത്തിൻ്റെ സാഹചര്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ബൈക്ക് റാലി ഒഴിവാക്കിക്കൊണ്ടാണ് പരിപാടികൾ നടന്നത്.
പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആൻ്റ് റിക്രിയേഷൻ സെൻ്റർ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആൻ്റ് റിക്രിയേഷൻ സെൻ്റർ ആഭിമുഖ്യത്തിൽ 78ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 8 മണിക്ക് മണ്ണാർക്കാട്ത താലൂക്ക് ലൈബ്രറി കൗൺസിലർ എം. ചന്ദ്രദാസൻ ദേശീയപതാക ഉയർത്തി ചടങ്ങുകൾക്ക്
തുടക്കം കുറിച്ചു. ലൈബ്രറി പ്രസിഡൻ്റ് സി. മൊയ്തീൻ കുട്ടി അധ്യക്ഷതവഹിച്ചു. ബാലവേദി അംഗങ്ങൾ പതാക വന്ദനഗാനം
ആലപിച്ചു. കെ.രാമകൃഷ്ണൻ, സി.ശങ്കരനാരായണൻ, എ.ഷൗക്കത്തലി,
ഭാരതി ശ്രീധർ, ശിവശങ്കരൻ കെ.വി, വിജയലക്ഷ്മി, സത്യഭാമ എന്നിവർ നേതൃത്വം നൽകി.