വഴിയാത്രികന് നേരെ തെരുവ് നായ ആക്രമണം

മണ്ണാർക്കാട്: മണ്ണാർക്കാട് കോടതിപ്പടിയിൽ വഴിയാത്രികന് നേരെ തെരുവ് നായ ആക്രമണം. ഇന്ന് രാവിലെ 10.15 ഓടെയാണ് സംഭവം. നടന്ന് പോവുകയായിരുന്ന ആൾക്ക് നേരെ തെരുവ് നായയുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടാവുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പയ്യനടം സ്വദേശിയായ നീലാംബരൻ മാഷിനാണ് പരിക്കേറ്റത് എന്നാണ് ലഭ്യമായ വിവരം

Previous Post Next Post

نموذج الاتصال