ക്വിസ് മത്സരം സംഘടിപ്പിച്ചു

കോട്ടോപ്പാടം : കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂളും, മണ്ണാർക്കാട് റോട്ടറി ക്ലബ്ബും സംയുക്തമായി ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി  ജില്ലാതല സ്വാതന്ത്ര്യ സമര ക്വിസ് മത്സരം സംഘടിപ്പിച്ചു. മണ്ണാർക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രീത. വി ഉദ്ഘാടനം ചെയ്തു. കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സാദിക്ക് എം പി അധ്യക്ഷനായി. റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ മനോജ്‌ ചന്ദ്രൻ മുഖ്യാതിഥി ആയി. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി ഇരുപത്തി ആറ് മത്സരാർത്ഥികൾ പങ്കെടുത്തു. അസിസ്റ്റന്റ് ഗവർണർ വി. വിശ്വനാഥൻ, സിപി വിജയൻ, ഷംജിത്എം പി, ജയശ്രീ. സി.കെ. ശ്യാംകുമാർ. എ,ഫസീല അബ്ബാസ്, ബാബു ആലായൻ, അയ്യപ്പദാസൻ ടി എം ഹബീബ് റഹ്മാൻ. പി നൗഫൽ കെ എം,ഐസക് ജോബ്‌, ദിവ്യ. എസ്. എൻ, മുഹമ്മദ്‌ സലിം,അനൂപ്. ആർ ഗിരീഷ്. പി, ജംഷീർ ടി, മൻസൂർ.പി,ജസീന നൗഷാദ് എന്നിവർ സംസാരിച്ചു.

മത്സരത്തിൽ കടമ്പൂർ ജി എച്ച് എസ് എസിലെ ശ്രീഹരി വി ഒന്നാം സമ്മാനം നേടി. കല്ലടി എച്ച് എസ് എസിലെ ഷിബില.ടി, അലനല്ലൂർ ജി വി എച്ച് എസിലെ അഭിനവ്.എൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ക്യാഷ് അവാർഡും, ട്രോഫിയും വിതരണം ചെയ്തു.

Post a Comment

Previous Post Next Post