മണ്ണാര്‍ക്കാട്: യൂണിവേഴ്‌സല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എംഎസ്എഫ് പ്രവർത്തകനായ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റു. മൂന്നാം വർഷ സാമ്പത്തികശാസ്ത്ര വിദ്യാർത്ഥിയും എം.എസ്.എഫ്. യൂണിറ്റ് സെക്രട്ടറി ഹഷീറിനാണ് പരിക്കേറ്റത്. മുഖത്തും നെഞ്ചിലും പരിക്കേറ്റ ഹഷീറിനെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാവിലെയാണ് കോളേജ് ഗേറ്റിന് സമീപത്തുവെച്ച് ഏതാനും വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക് തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചത്.കോളേജില്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി എം.എസ്.എഫ് രൂപവത്കരിച്ച പൊതുവാട്‌സാപ്പ് ഗ്രൂപ്പിലെ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയതെന്നാണ് വിവരം. ആശുപത്രിയിലുള്ള ഹഷീറിനെ മുസ് ലിം ലീഗ് നേതാക്കളായ റഷീദ് ആലായന്‍, ഹുസൈന്‍ കോളശ്ശേരി, എം.എസ്.എഫ്. നേതാക്കള്‍ സന്ദര്‍ശിച്ചു. എംഎസ്എഫിന്റെ പ്രവർത്തനങ്ങളെ തടയിടാൻ ശ്രമിച്ചാൽ ശക്തമായി പ്രതികരിക്കുമെന്ന് റഷീദ് ആലായൻ പറഞ്ഞു.