മണ്ണാർക്കാട്: സിവിആർ സ്പെഷ്യാലിറ്റി ആശുപത്രി ഉടമകൾക്ക് എതിരെ മണ്ണാർക്കാട് കോടതിയുടെ അറസ്റ്റ് വാറന്റ്. ആശുപത്രി മാനേജിങ്ങ് ഡയറക്ടർ സി. വി. മുഹമ്മദ് റിഷാദ്, അദ്ദേഹത്തിന്റെ പിതാവ് അലി, റിഷാദിന്റെ ഭാര്യ ഷഹന എന്നിവരുടെ പേരിലാണ് 31 കേസുകളിൽ വെവ്വേറെ അറസ്റ്റ് വാറന്റുകൾ നൽകിയിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. ഒക്ടോബർ പത്തിനാണ് കേസ് വിചാരണയ്ക്ക് വെച്ചിരിക്കുന്നത്. 12% ലാഭവിഹിതവും, നിക്ഷേപകരുടെ കുടുംബങ്ങൾക്ക് സൗജന്യ വൈദ്യസഹായവും വാഗ്ദാനം നൽകി പൊതുജനങ്ങളിൽ നിന്ന് കോടികൾ വാങ്ങുകയും, കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് പരാതി ഉയരുകയും ചെയ്ത സംഭവത്തിലാണ് വാറന്റ്.
അനധികൃത നിക്ഷേപം സ്വീകരിക്കൽ തടയൽ നിയമപ്രകാരം തൃശ്ശൂർ ജില്ലാ കലക്ടർ ആശുപത്രി ഉടമകളുടെ സ്വത്തുക്കൾ താത്കാലികമായി ജപ്തി ചെയ്യാൻ ഉത്തരവിട്ടിരുന്നു. ആശുപത്രി ഉടമകൾക്ക് എതിരെ അറസ്റ്റ് വാറന്റ് ഉണ്ടായിട്ടും പോലീസ് പ്രതികളെ കണ്ടെത്താൻ നീക്കം നടത്തുന്നില്ലെന്ന് തട്ടിപ്പിന് ഇരയായവർ പറഞ്ഞു