പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ മദ്യപിച്ച് യുവതികളോട് അപമര്യാദയായി പെരുമാറിയ വ്യാപാരി അറസ്റ്റിൽ. നഗരത്തിലെ വ്യാപാരിയും നൂറണി ഹരിത നഗർ സ്വദേശിയുമായ എം. കിരണിനെയാണ് (48) റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഭവം. പ്രതിയെ വൈദ്യപരിശോധന കഴിഞ്ഞ് സ്റ്റേഷനിൽ എത്തിക്കവേ വാഹനത്തിൽനിന്ന് ഇറക്കുമ്പോൾ ഇയാളെയും കൂടെയുണ്ടായിരുന്ന പോലീസുകാരെയും ആക്രമിച്ച അഞ്ചുപേരെയും പാലക്കാട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ ശ്രീറാം (31), റാഷിദ് (24), ബഷീർ (23), നിഷാദ് (23), ആഷിഖ് (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബന്ധുവിനെ സ്വീകരിക്കുവാനായി പാലക്കാട് ജങ്ഷൻ റെയിൽവേസ്റ്റേഷനിൽ എത്തിയ കിരൺ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കണ്ണൂരിലേക്ക് പോകാനായി തീവണ്ടി കാത്തുനിന്ന നാല് യുവതികളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇത് ചോദ്യം ചെയ്ത യുവതികളെ കടന്നുപിടിക്കുകയും ആക്രമിക്കുകയും ചെയ്തു. യുവതികളുടെ പരാതിയിൽ റെയിൽവേ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കി
Tags
palakkad