കൈപൊള്ളി കോൺഗ്രസ്; കെഎസ്‌യു നിലപാടിനെ തള്ളിപ്പറഞ്ഞ് യൂത്ത് നേതാക്കൾ

മണ്ണാർക്കാട്: എംഇഎസ് കല്ലടി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് ശേഷം കൈപൊള്ളിയത് കോൺഗ്രസിനാണ്, കെഎസ്‌യു വിന്റെ കൂടി സപ്പോർട്ടോടു കൂടിയാണ് എസ്എഫ്ഐക്ക് എംഇഎസ് കല്ലടി കോളേജ് യൂണിയൻ പിടിക്കാനായത്. എംഎസ്എഫ് - 36, എസ്എഫ്ഐ - 30, കെഎസ്‌യു - 11, ഫ്രറ്റേണിറ്റി - 3 എന്നിങ്ങനെയാണ് ക്ലാസ് റപ്പ് സീറ്റ് നില. അവസാന നിമിഷം കെഎസ്‌യു നടത്തിയ ചുവടുമാറ്റമാണ് എസ്എഫ്ഐക്ക് അട്ടിമറി വിജയം സമ്മാനിച്ചത്. അതേ സമയം കെഎസ്എയുവിന്  ഒരു ജനറൽ സീറ്റ് പോലും നേടാനുമായില്ല.  യൂത്ത് കോൺഗ്രസ് നേതാക്കൾ ഇന്നലെ തന്നെ കെ.എസ്.യു നിലപാടിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഈ വർഷം നവാഗതരെ സ്വാഗതം ചെയ്യുന്നത് ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ നേരത്തെയുണ്ടായ സംഘർഷമാണ് അടുക്കാനാവാത്ത വിധം അകന്നതെന്നാണ് ലഭിക്കുന്ന സൂചന. എംഇഎസ് കല്ലടി കോളേജ് യൂണിയൻ നഷ്ടപ്പെടുക എന്നത് എംഎസ്എഫിനേക്കാൾ ഏറെ വിഷമിപ്പിക്കുക മണ്ണാർക്കാട് ലീഗ് നേതാക്കളെ കൂടിയാണ്. എംഎസ്എഫിന്റെ തറവാട് എന്ന നിലയിലാണ് എംഇഎസ് കല്ലടികോളേജിനെ വിശേഷിപ്പിച്ചിരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ അപ്രതീക്ഷിതമായുണ്ടായ ഈ പ്രഹരം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും  പ്രതിഫലിക്കുമോ എന്ന ഭയം കോൺഗ്രസ് നേതാക്കൾക്കുണ്ട്. എംഎസ്എഫ് കെഎസ്‌യു വിഷയമൊക്കെ കോളേജിൽ തന്നെ തീരുമെന്ന ആത്മവിശ്വാസമാണ് നേതാക്കൾ പങ്കുവെക്കുന്നത്
Previous Post Next Post

نموذج الاتصال