തിരുവിഴാംകുന്നിൽ സംഘർഷം; 12 പേർക്ക് പരിക്കേറ്റു

മണ്ണാർക്കാട് തിരുവിഴാംകുന്നിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. 12 പേർക്ക് പരിക്കേറ്റു.  തിരുവിഴാംകുന്ന് സ്വദേശികളായ അൽതാഷ് (23), റിൻഷാദ് (24), നസീബ് (26), നവാഫ് (24), മുഹമ്മദാലി (29), റഹ്മത്ത് (40), ബാഷിക് (29), ഷാഹിൽ(22), അമീർ (29), ഷമീർ (28) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രി, വട്ടമ്പലത്തെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. തിരുവിഴാംകുന്നിലെയും, പോസ്റ്റ് ഓഫീസ് ഭാഗത്തെയും  യുവാക്കൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തിരുവിഴാംകുന്ന് സെന്ററിലാണ് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. തർക്കത്തിൽ വടിവാൾ വീശിയതായും വിവരമുണ്ട്. നേരത്തേയും ഇരുവിഭാഗത്തേയും ആളുകൾ തമ്മിൽ തർക്കം നടന്നിരുന്നു. അത് രമ്യതയിൽ എത്തുകയും ചെയ്തിരുന്നു. ഇന്നലെ യുവാക്കൾ തമ്മിലുള്ള അടിപിടി തടയാൻ ശ്രമിച്ച ബന്ധുക്കൾക്കും പരിക്കേറ്റു. സംഭവസ്ഥലത്ത് പോലീസ് ക്യാംപ് ചെയ്തു.
Previous Post Next Post

نموذج الاتصال