മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. എം.എൽ.എ അഡ്വ എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ സീസണിൽ സെവൻസ് ഫുട്ബോളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വിന്നേഴ്സ് ട്രോഫികൾ കരസ്ഥമാക്കിയ ലിൻഷ മണ്ണാർക്കാട് ടീമിനെ ചടങ്ങിൽ എം എൽ എ മൊമൻ്റോ നൽകി ആദരിച്ചു. എം ജി പട്ടേൽ ടീച്ചർ ദേശീയ അവാർഡ് നേടിയ ഡി എച്ച് എസ് ലെ അധ്യാപകനും എം എഫ് എ മെമ്പറുമായ ലെഫ്റ്റനൻ്റ് പി ഹംസ, ബാക്ക് ക്ലാപ്പ് പുഷ്അപ്പ് ഗിന്നസ് ബുക്ക് ഓഫ് വേൾഡിൽ ഇടം നേടിയ തച്ചമ്പാറ മാച്ചാം തോട് സ്വദേശി മുഹമ്മദ് ഷാബിർ എന്നിവരെയും ആദരിച്ചു. എം എഫ് എ പ്രസിഡൻ്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ സി മുഹമ്മദ് ബഷീർ, എം എഫ് എ ജനറൽ സെക്രട്ടറി ഫിറോസ് ബാബു ,ടി കെ അബൂബക്കർ ബാവി, പി ആർ സുരേഷ്, സദക്കത്തുള്ള പടലത്ത്, അഷറഫ് അലി, കൗൺസിലർമാരായ അരുൺ കുമാർ, മുജീബ് റഹ്മാൻ,ഇബ്രാഹിം, യൂസുഫ് ഹാജി, എം എഫ് എ ഭാരവാഹികളായ എം സലീം, കെ പി അക്ബർ, മുഹമ്മദാലി ഫിഫ തുടങ്ങിയവർ പ്രസംഗിച്ചു.