കംപ്യൂട്ടർ ലാബ് നവീകരണം: ചങ്ങലീരി എ.യു.പി സ്കൂളിൽ കൂപ്പൺ നറുക്കെടുപ്പ് നടത്തി

മണ്ണാർക്കാട്: ചങ്ങലീരി എ യു പി സ്കൂളിലെ കമ്പ്യൂട്ടർ ലാബ് നവീകരണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനായി പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂപ്പൺ ചാലഞ്ച് നടത്തി. കൂപ്പൺ നറുക്കെടുപ്പ് ജില്ലാ പഞ്ചായത്ത് മെംബർ ഗഫൂർ കോൽക്കളത്തിൽ നിർവഹിച്ചു.  ഒന്നാം സമ്മാനം അഷ്റഫിനും, രണ്ടാം സമ്മാനം ഫൈഹ ഫാത്തിമയ്ക്കും, മൂന്നാം സമ്മാനം ഫാത്തിമ ഷൻസയക്കും, നാലാം സമ്മാനം കുഞ്ഞയമ്മുവിനും, അഞ്ചാം സമ്മാനം വിനോദിനും ലഭിച്ചു. സ്ക്കൂൾ മാനേജർ  സിസ്റ്റർ ജെനറ്റ്, പ്രധാന അധ്യാപിക ജയലക്ഷ്മി ടീച്ചർ, എം പി ടി എ പ്രസിഡൻ്റ് നളിനി, ഹുസൈൻ മാസ്റ്റർ, സിദ്ധീഖ് മല്ലിയിൽ, ജാഫർ മാസ്റ്റർ, പിടിഎ വൈസ് പ്രസിഡന്റ് പ്രമോദ്, അബ്ബാസ് ടി പി, ഷെരീഫ് പച്ചീരി, കൃഷ്ണദാസ്, കൃഷ്ണപ്രിയ, റെനി, ഷംല, മിനി, റഷീദ, ദീപ്തി, നുസ്രത്ത്, മുരളി മാസ്റ്റർ, ജോയൽ സിസ്റ്റർ, ഷിജി സിസ്റ്റർ, ടിബിൻ, അനസ് , ആരിഫ്, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال