മണ്ണാർക്കാട്: കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് ചുള്ളിമുണ്ടയിൽ വാർഡ് മെമ്പർ റിയാസ് നാലകത്തിന്റെ നേതൃത്വത്തിൽ നൂറുദിന കർമ്മ പരിപാടി പ്രഖ്യാപനം ചുള്ളിമുണ്ടയിൽ വെച്ച് നാളെ വൈകിട്ട് 4 മണിക്ക് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യുമെന്ന് റിയാസ് നാലകത്ത് പത്ര സമ്മേളനത്തിൽ അറിയിച്ചു
വാർഡിനെ ഗ്രാമപഞ്ചായത്തിലെ മാതൃകാ വാർഡ് മാറ്റുന്നതിന്റെ ഭാഗമായി കഴിഞ്ഞ കാലങ്ങളിൽ തുടർന്നു കൊണ്ടിരിക്കുന്ന വികസനത്തിന്റെ പൂർത്തീകരണവും വിവിധക്ഷേമ പദ്ധതികളും നൂറു ദിന കർമ്മ പരിപാടിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കാർഷിക മേഖലയിലും, മൃഗസംരക്ഷണ മേഖലയിലും , ക്ഷീര മേഖലയിലും, ചെറുകിട വ്യവസായ മേഖലയിലും, വിദ്യാഭ്യാസ മേഖലയിലും നൂതനമായ ആശയങ്ങൾ ഉൾക്കൊണ്ട് പദ്ധതികൾ നടപ്പിലാക്കും, സമ്പൂർണ്ണ കുടിവെള്ള പദ്ധതി വാർഡിൽ പൂർത്തീകരിക്കും.
വിദ്യാഭ്യാസ മേഖലയിൽ നൂതന ആശയങ്ങൾ ഉൾക്കൊണ്ട് വിദ്യാർഥികളുടെ ഉന്നമനത്തിനായി ക്ഷേമ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും, കലാകായിക മേഖലയിൽ വിദ്യാർഥികളെ വളർത്തിയെടുക്കുന്നതിന് മിനി സ്റ്റേഡിയം പൂർത്തീകരണം നടത്തും.
വയോജനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതികൾ
സമ്പൂർണ്ണ പെൻഷൻ ഗ്രാമം, പാലിയേറ്റീവ് പ്രവർത്തനം, ഉല്ലാസയാത്ര, പാലിയേറ്റീവ് പ്രവർത്തനം എന്നീ വിവിധ പരിപാടികൾ സംഘടിപ്പിക്കും.
ശിശുക്ഷേമ പദ്ധതി, താലോലം പദ്ധതി ഇതിന്റെ ഭാഗമായി നടത്തും. ആരോഗ്യ മേഖലയിൽ വിവിധ മെഡിക്കൽ ക്യാമ്പുകൾ, യൂനാനി ആയുർവേദം, അലോപ്പതി ക്യാമ്പുകൾ സംഘടിപ്പിക്കും. ദാരിദ്ര്യ ലഘൂകരണ പദ്ധതികൾ, വിശപ്പു രഹിത ഗ്രാമം, അതി ദരിദ്ര നിർമ്മാജന പദ്ധതി എന്നിവ ഇതിന്റെ ഭാഗമായി നടക്കും
വനിതാ ശിശു വികസ പരിപാടികളായി കുടുംബശ്രീ മുഖേന സ്വയം തൊഴിൽ പദ്ധതികൾക്ക് വേണ്ട പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും. വാർഡിലെ കൊളപ്പ റോഡ്, ചുള്ളിമുണ്ട കറുകക്കുണ്ട് റോഡ് എന്നിവ പൂർത്തീകരിക്കും, പരമാവധി പുതിയ റോഡുകൾ വെട്ടി പുതിയ ഗതാഗത വഴികൾ സംഘടിപ്പിക്കും, മണ്ണ് ജലം സംരക്ഷണ പദ്ധതികൾ ഇതിന്റെ ഭാഗമായി വരും. ജീവിതശൈലി രോഗം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികളും ഉണ്ടാവും, ഭാവന പദ്ധതി വാർഡിൽ ലൈഫ് ലൈഫ്, പി എം എ വൈ പദ്ധതി കൂടുതൽ നടപ്പിലാക്കും, സ്മാർട്ട് അങ്കണവാടി, തെരുവുകൾ സൗന്ദര്യവൽക്കരിക്കാൻ, അടുക്കളത്തോട്ടം നിർമ്മാണം, മാലിന്യ സംസ്കരണത്തിൽ പുതിയ പദ്ധതികൾ സംഘടിപ്പിക്കും. സമ്പൂർണ്ണ ഡിജിറ്റൽ ഗ്രാമം, സമ്പൂർണ്ണ സാക്ഷരതാ ഗ്രാമം പദ്ധതി നടക്കും തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉള്ള പ്രത്യേക ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കും.
എല്ലാ മാസവും അദാലത്തുകൾ സംഘടിപ്പിക്കും, ബസ് വൈറ്റിംഗ് ഷെഡ് നിർമ്മാണങ്ങൾ ഏറ്റെടുക്കും, വനവൽക്കരണവും പുഴ സംരക്ഷണവും നടത്തും. പട്ടയം ഇല്ലാത്തവർക്ക് പട്ടയം ലഭിക്കുന്നതിന് വേണ്ടിയിട്ടുള്ള ക്യാമ്പുകൾ സംഘടിപ്പിക്കും, തിരിച്ചുവരുന്ന പ്രവാസികൾക്ക് വേണ്ടി സ്വയംതൊഴിൽ പദ്ധതിക്ക് വേണ്ട സഹായങ്ങൾ ചെയ്യും, മെമ്പറുടെ ഓണറേറിയം ഉപയോഗിക്കുകയും, സുമനസ്സുകളുടെ സഹായവും ഇതിനുവേണ്ടി ഉപയോഗിക്കും, വാർഡ് ജനങ്ങളുടെ മുഴുവൻ വയലുകളും തീർപ്പാക്കുന്നതിന് വേണ്ടി ഫയൽ സഞ്ചാരം നടത്തും. വാർഡിലെ കഴിഞ്ഞകാലങ്ങളിലെ വികസനത്തിനോടൊപ്പം എംപിമാരുടെയും എംഎൽഎമാരുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പരമാവധി ഫണ്ട് ഉപയോഗപ്പെടുത്തും
പത്രസമ്മേളനത്തിൽ വാർഡ് മെമ്പർ റിയാസ് നാലകത്ത്,സക്കീർ കള്ളിവ ളപ്പിൽ എന്നിവർ പങ്കെടുത്തു.