കൊച്ചി : പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രം എആര്‍എം തീയറ്ററുകളില്‍ എത്തി. വലിയ ആവേശമാണ് സിനിമ സൃഷ്ടിക്കുന്നത്. ഒരു ദൃശ്യ വിരുന്നാണ് ചിത്രം എന്നാണ് പലരും എക്സിലും മറ്റും അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ ടൊവിനോയെയും പലരും പുകഴ്ത്തുന്നുണ്ട്. ബ്ലോക് ബസ്റ്റര്‍ ടാഗ് നല്‍കുന്നവരും ഉണ്ട്. ആദ്യ പകുതിയെക്കാള്‍ രണ്ടാം പകുതി ഗംഭീരം എന്ന് പറയുന്നവരും ഏറെയാണ്.
ആദ്യ ഷോ കഴിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്‍റെ പ്രതികരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ARM (3D) മൂവി റിവ്യൂ 🎥🎥
ENJOYED IT 💓💓💓
ARM ഒരു നാടോടി കഥ പോലെ മനോഹരം.
VISUAL വൈസ് TOP ക്വാളിറ്റി ആണ് തിയേറ്റർ കാഴ്ചയിൽ പടം തരുന്നത്.
3D EFFECTS WAS SO GOOD.
(Ariesplex Audi 1 3d projection & sound quality was awesome 💓💓)
ചിയോതിക്കാവിലെ കഥ അതിമനോഹരം ആയിരുന്നു തീയേറ്റർ കാഴ്ചയിൽ.
ആദ്യ പകുതിയിൽ പ്ലോട്ട് ഡെവലപ്പ്മെന്റ് ഉം കഥാപാത്ര നിർമിതി ഒക്കെ ആയിട്ട് രസം ആയിട്ട് പോയിട്ട് രണ്ടാം പകുതിയിൽ അതിനേക്കാൾ കിടിലൻ ആയിട്ട് ഒരു treasure hunt മോഡ് പടത്തിനു ഉണ്ട്. അതൊക്കെ നല്ല രീതിയിൽ engaging ആയിട്ട് ആസ്വദിക്കാൻ പറ്റി.
വെറും എന്ജോയ്മെന്റ് അല്ലാതെ കുറിക്ക് കൊള്ളുന്ന ഒരു കിടിലൻ രാഷ്ട്രിയം സിനിമ സംസാരിക്കുന്നുണ്ട്.
"നിന്റെ ഒക്കെ കാവിലെ ദൈവത്തിനു ഒരു തീണ്ടലും തൊടിയിലും ഇല്ല"
എല്ലാർക്കും ഒരു പോലെ ആരാധിക്കാൻ അവകാശം ഉള്ള നാടാ ഇത്.
ആ ഒരു പ്ലോട്ട് ഒക്കെ കികിടിലൻ ആയിരുന്നു.
ടോവിനോ as കേളു, മണിയൻ, അജയൻ ആയിട്ട് കികിടിലൻ പെർഫോമൻസ് ആയിരുന്നു.
Physical ആയിട്ടും പുള്ളിയുടെ ബോഡി ലാംഗ്വേജ് ഒക്കെ apt ആയിരുന്നു.
ആക്ഷൻ ബ്ലോക്ക്സ് ഒക്കെ കിടിലൻ ആയിട്ട് പെർഫോമൻസ് ചെയ്തിട്ടുണ്ട്.
ടോവിനോ - കൃതി
ടോവിനോ - സുരഭി combo നൈസ് ആയിട്ടുണ്ട്.
വേറെയും ഒരുപാട് കഥാപാത്രങ്ങൾ സിനിമയിൽ ഉണ്ട്.
കാസ്റ്റിംഗ് ഒക്കെ പക്കാ ആയിരുന്നു.
ജോമോൻ t ജോൺ ക്യാമറ വർക് മികച്ച രീതിയിൽ സിനിമയിൽ പല ഷോട്സ് ഉം capture ചെയ്തിട്ടുണ്ട്.
Visually beautiness 3d യിലും എടുത്ത് അറിയാൻ പറ്റും.
Dibu Nainan ബിജിഎം & പാട്ടുകൾ നൈസ് ആയിരുന്നു.
ബിജിഎം എക്സ്ട്രാ മെൻഷൻ അർഹിക്കുന്നുണ്ട്.
ആക്ഷൻ ബ്ലോക്ക്സ് elevate ചെയ്ത്ത്തിൽ ബിജിഎം നു ഉള്ള പങ്ക് വളരെ വലുതാണ്.
ഡയറക്ടർ Jithin lal ന്റെ കിടിലൻ ഒരു debut തന്നെയാണ് ARM മൂവി.
സുജിത് ന്റെ സ്ക്രിപ്റ്റ്നെ visually കിടിലൻ ഒരു സിനിമ ആയിട്ട് ജിതിൻ convey ചെയ്തിട്ടുണ്ട്.
എടുത്തു പറയാൻ ഒരുപാട് കിടിലൻ എഫക്റ്റീവ് sequence ഉണ്ട് പടത്തിൽ.
ടൈറ്റിൽ കാർഡ് മോഹൻലാൽ വോയിസ് ഓവർ ആയാലും, treasure hunt മോഡ് ആയാലും, കളരി പ്രയോഗങ്ങൾ ആയാലും,
ക്ലൈമാക്സിലെ ഒരുപിടി മികച്ച മോമെന്റസ് ആയാലും അങ്ങനെ ഒരുപാട് ഉണ്ട് എടുത്തു പറയാൻ.
ചിയോതിക്കാവിലെ കാഴ്ചകളും വിശേഷങ്ങളും കഥകളും ഇ ഓണകാലത്തു ഫാമിലി ആയിട്ട് മികച്ച രീതിയിൽ തീയേറ്ററിൽ ആസ്വദിക്കാൻ പറ്റുമെന്നുള്ളതിൽ ഒരു സംശയവുമില്ല.
ARM MOVIE WAS BEAUTYFULLY EXECUTED TECHNICALLY IMPACTFUL AND VISUALLY A CINEMATIC FOLK STORY EXPERIENCE FOR ME 💓💓💓
🎥🎥🎥🎥
Sree's മൂവി റിവ്യൂ