സേവ് മണ്ണാർക്കാട് ചാരിറ്റബിൾ ട്രസ്റ്റ് വയനാട് ചൂരൽമല ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് വേണ്ടി നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളിയായി ഡി എച്ച് എസ് 92-93 ബാച്ച് കൂട്ടായ്മ. ഇവർ സമാഹരിച്ച 26300 രൂപ സേവ് മണ്ണാർക്കാട് ചെയർമാൻ ഫിറോസ് ബാബുവിന് കൈമാറി.
ചടങ്ങിൽ ഡി എച്ച് എസ് 92-93 ബാച്ച് കൂട്ടായ്മ പ്രതിനിധികളായ ബിജു ,ഷാഫി, ഹരി, റസാക്ക്,കനകരാജ് എന്നിവരും സേവ് മണ്ണാർക്കാട് ഭാരവാഹികളായ നഷീദ് പിലാക്കൽ, അസ്ലം അച്ചു, സി ഷൗക്കത്ത് അലി, ഉമ്മർ റീഗൽ,ഫക്രുദീൻ, ഫസൽ റഹ്മാൻ തുടങ്ങിയവരും പങ്കെടുത്തു.