'തോക്കിന് ലൈസൻസ് വേണം'; മലപ്പുറം ജില്ല കളക്ടർക്ക് തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പി.വി അൻവർ

മലപ്പുറം: തൻ്റെ ജീവന് ഭീഷണി ഉണ്ടെന്നും അതിനാൽ  തോക്ക് ലൈസൻസ് ലഭ്യമാക്കണമെന്നും കാട്ടി അപേക്ഷ നൽകി പിവി അൻവർ എംഎൽഎ. 

കല്ലുകൊണ്ടെറിഞ്ഞ് വീഴ്ത്തുന്ന ഭീഷണിയാണെങ്കിൽ അങ്ങനെയെന്നും ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് തോക്കിന് അപേക്ഷിച്ചതെന്നും അൻവർ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.

താങ്കൾക്ക് ഒരു ഗൺമാനുണ്ട് കൂടുതൽ പോലീസ് സുരക്ഷ ആവശ്യമുണ്ടൊ എന്ന പത്രമാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എനിക്ക് തോക്കിന് ലൈസൻസ് കിട്ടിയാൽ മതി ഞാൻ മാനേജ് ചെയ്തോളാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് അപേക്ഷ നൽകിയത്. നാളെ മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും വെളിപ്പെടുത്തലുകൾ തൽക്കാലം നിർത്തുന്നുവെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
Previous Post Next Post

نموذج الاتصال