കോടതി സമുച്ചയത്തിന് ഭൂമി അനുവദിച്ച് ഉത്തരവിറങ്ങി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് കോടതി സമുച്ചയത്തിന് ജലവിഭവകുപ്പിന്റെ അധീനതയിലുള്ള 50 സെന്റ് സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. നിലവിൽ മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി, പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി എന്നിവ ഒറ്റനില കെട്ടിടത്തിന്റെ താഴെയും മുകളിലുമായി പരിമിതമായ സൗകര്യങ്ങളിലാണ്  പ്രവര്‍ത്തിക്കുന്നത്.   മണ്ണാർക്കാട് കോടതിക്ക് പുതിയ കെട്ടിട സമുച്ചയമെന്ന ആവശ്യം ദീർഘനാളായി ഉന്നയിക്കുന്ന ഒന്നാണ്. ഇതിന് പരിഹാരമെന്നോണം . പുതിയ കോടതി സമുച്ചയത്തിനായി സമീപത്തെ ജലവിഭവവകുപ്പിന്റെ സ്ഥലം അനുവദിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു.  ഈ ആവശ്യമുന്നയിച്ച് 2015- 2016 കാലഘട്ടത്തിൽ മണ്ണാർക്കാട് ബാർ അസോസിയേഷൻ അപേക്ഷ കൊടുത്തിരുന്നു. പിന്നീട് നിലവിലെ മന്ത്രിസഭയിലെ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോടും സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ബാർ അസോസിയേഷൻ നിവേദനം നൽകി. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മണ്ണാർക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റുമായ അഡ്വ. ജോസ് ജോസഫിന്റെ നേതൃത്വത്തിലായിരുന്നു ബാർ അസോസിയേഷന്റെ ഈ പരിശ്രമങ്ങൾ. നിബന്ധനകള്‍ക്ക് വിധേയമായും ഉടമസ്ഥാവകാശം റവന്യൂവകുപ്പില്‍ നിലനിര്‍ത്തിയുമാണ് ഭൂമിയുടെ കൈവശാവകാശം നീതിന്യായ വകുപ്പിന് കൈമാറിയതായി ഉത്തരവിലുള്ളത്.  പുതിയ സമുച്ചയം വന്നാല്‍ കുടുംബകോടതി, പോക്‌സോ കോടതി, സബ് കോടതി, വാഹനാപകടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പരിഗണിക്കലുള്‍പ്പടെയുള്ളവ സാധ്യമാകും. വക്കീലന്‍മാര്‍ക്കുള്ള ഹാള്‍, വാഹനപാര്‍ക്കിങ് എന്നിവയും നടപ്പിലാകും. നിലവിലുള്ള കെട്ടിടത്തില്‍ പരിമിതമായ സൗകര്യങ്ങളിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. അനുവദിക്കപ്പെട്ട  ആവശ്യത്തിന് മാത്രമേ ഭൂമി ഉപയോഗിക്കാവൂ എന്നതും നിബന്ധനയിലുണ്ട്.

Post a Comment

Previous Post Next Post