എടത്തനാട്ടുകര വെള്ളിയാറിൽ വ്യാപകമായി കോഴി മാലിനും തള്ളിയ സംഭവത്തിൽ ആളെയും വാഹനവും പോലീസ് പിടികൂടി കേസെടുത്തു. അലനല്ലൂർ അത്താണിപ്പടി സ്വദേശി കാപ്പിൽ അബ്ദുൽ റഫീഖി (36) നെതിരെയാണ് നാട്ടുകൽ പോലീസ് കെസെടുത്തത്.
കഴിഞ്ഞ ദിവസം ആലടിപ്പുറം പൂക്കാടൻ ചേരി ഭാഗങ്ങളിൽ പുഴയിൽ വ്യാപകമായി മാലിന്യം കണ്ടതോടെ പ്രദേശവാസികൾ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അംഗം പുത്തൻകോട്ട് ഷമീറിൻറെ പരാതിയെ തുടർന്നാണ് നടപടി. പൊതുജലാശയങ്ങളിൽ മാലിന്യം തള്ളിയതിനെതിരെ കർശന നടപപടി എടുക്കുമെന്ന് അലനല്ലൂർ പഞ്ചായത്ത് സെക്രട്ടറിയും, ഹെൽത്ത് ഇൻസ്പെക്ടറും അറിയിച്ചു