മണ്ണാർക്കാട് : യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന കേസിൽ രണ്ടുപേരെ മണ്ണാർക്കാട് പോലീസ് അറസ്റ്റ്ചെയ്തു. തെങ്കര കൈതച്ചിറ സ്വദേശികളായ പുതുപ്പറമ്പിൽ വീട്ടിൽ താജുദ്ദീൻ (27), ചീരത്തടയൻ റഷീദ് (38) എന്നിവരാണ് അറസ്റ്റിലായത്. കൈതച്ചിറ സ്വദേശി ഹക്കീമിന്റെ പരാതിയിലാണ് നടപടി.
വെള്ളിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം പരാതിക്കാരനായ ഹക്കീമും സുഹൃത്തുക്കളും, സുഹൃത്ത് അരുൺ ജോസിന്റെ വീട്ടിൽ സംസാരിച്ചു കൊണ്ടിരിക്കെ പ്രതികളായ താജുദ്ദീനും റഷീദും ഹെൽമറ്റ് കൊണ്ട് ഹക്കീമിന്റെ ഓട്ടോയിലും സുഹൃത്തിൻറെ കാറിലും ഇടിക്കുന്നത് കണ്ടു ചോദിക്കാൻ ചെന്ന ഹക്കീമിനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിക്കുകയും തടയാൻ വന്ന സുഹൃത്ത് നിയാസിനെ ആക്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. സാജൻ എന്നയാളുടെ ബൈക്ക് മോഷ്ടിച്ചത് റഷീദാണെന്ന് പറഞ്ഞതിനുള്ള വിരോധമാണ് അക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു