മണ്ണാർക്കാട്: നഗരവീഥികളെ ഭക്തിയിലാഴ്ത്തിയ നിമജ്ജന ശോഭായാത്രയോടെ മണ്ണാർക്കാട് ഗണേശോത്സവം ആഘോഷിച്ചു മണ്ണാർക്കാട് നഗരസഭ, തെങ്കര, തച്ചനാട്ടുകര, കരിമ്പുഴ, കാരാക്കുറുശ്ശി, അലനല്ലൂർ, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം കുമരംപുത്തൂർ പഞ്ചായത്തുകളിൽ നിന്നുള്ള ശോഭാ യാത്രകൾ ഉച്ചകഴിഞ്ഞതോടെ മണ്ണാർക്കാട് നെല്ലിപ്പുഴ ജംഗ്ഷനിൽ സംഗമിച്ചു.
താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം ഗണേശ വിഗ്രഹങ്ങൾ മഹാശോഭ യാത്രയിൽ അണിനിരന്നു. ഗണേശ വിഗ്രഹങ്ങൾ സ്ഥാപിച്ചിരുന്ന പ്രദേശങ്ങളിൽ നിന്ന് പ്രത്യേക പൂജകൾക്ക് ശേഷം നൂറുകണക്കിന് ഭക്തരുടെ അകമ്പടിയോടെയുള്ള ശോഭാ യാത്രകൾ മണ്ണാർക്കാട് നെല്ലിപ്പുഴ ജംഗ്ഷനിൽ സംഗമിച്ച് മഹാ ശോഭായാത്രയായി പരിണമിച്ചു ആയിരങ്ങളുടെ അകമ്പടിയോടെ ഗണേശ വിഗ്രഹങ്ങൾ നഗരം ചുറ്റി ആറാട്ടുകടവിൽ വൈകിട്ടോടെ നിമജ്ജനം ചെയ്തു