മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭ 21, 22 വാർഡുകളിലെ കൗൺസിലർമാരുടെ ഓണാഘോഷം ഇത്തവണയും വാർഡുകളിലെ ജനങ്ങളോടൊപ്പം. വാർഡിലെ മുഴുവൻ വീടുകളിലും പായസം എത്തിച്ചാണ് കൗൺസിലർമാർ ഇത്തവണത്തെ ഓണഘോഷത്തിന് തുടക്കം കുറിച്ചത്. നായാടിക്കുന്ന് നാരങ്ങപ്പറ്റ വാർഡുകളിലെ കൗൺസിലർമാരായ കെ. മൻസൂർ, കെ. റജീന എന്നിവർ വാർഡുകളിലെ വീടുകളിൽ നേരിട്ട് എത്തിയാണ് പായസം കൈമാറിയത്. 850 വീടുകളിലാണ് ഒരു ലിറ്റർ വീതം പായസം എത്തിച്ചത്. ഒരുമയുടെ ആഘോഷമായ ഓണത്തിൽ വാർഡിലെ എല്ലാവരെയും പങ്കാളികളാക്കുക എന്നതാണ് പായസവിതരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കൗൺസിലർ മൻസൂർ പറഞ്ഞു. പായസത്തോടൊപ്പം ഓണം ആശംസകളും നേർന്നാണ് കൗൺസിലർമാർ മടങ്ങിയത്