മണ്ണാർക്കാട്: മണ്ണാർക്കാട് കോങ്ങാട് റോഡിൽ കോളപ്പാക്കം പാലത്തിനു സമീപം കാർ 20 അടി താഴ്ചയിലേക്ക് മറിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ 12 മണിയോടു കൂടിയാണ് കൂടിയാണ് സംഭവം. ഏറ്റുപുറത്ത് വീട്ടിൽ ബാബു (40), അഖിൽ കൃഷ്ണ (14), അഭിഞ്ചന (13) എന്നിവരായിരുന്നു അപകട സമയത്ത് കാറിലുണ്ടായിരുന്നത്. പരിക്ക് പറ്റിയവരെ വട്ടമ്പലത്തെ മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ വീണ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും, ആംബുലൻസ് പ്രവർത്തകരും പെട്ടെന്ന് തന്നെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും , വട്ടമ്പലത്തെ ഫയർഫോഴ്സിൽ വിളിച്ച് വിവരമറിയിക്കുകയും ചെയ്തു. മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി. ജയരാജൻ, വി .സുരേഷ് കുമാർ, സുജിത്ത് .കെ. വി, രമേഷ് .എം . എം ആർ രാഗിൽ ,അൻസൽ ബാബു .ടി .കെ. എന്നിവരടങ്ങിയ സംഘം ഉടൻ തന്നെ സംഭവ സ്ഥലത്ത് .
എത്തിയെങ്കിലും നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും ചേർന്ന് പരിക്കുപറ്റിയവരെ കാറിൽ നിന്നും പുറത്തെടുത്തിരുന്നു. റോഡിന് കൈവരി ഇല്ലാത്തതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് നാട്ടുകാർ പറഞ്ഞു