മണ്ണാർക്കാട്: യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് പോലീസ് കേസെടുത്തു. ചങ്ങലീരി മല്ലിയിൽ പാലത്തോണി വീട്ടിൽ ജാബിർ (28) മരിച്ച സംഭവത്തിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 21ന് ജാബിറിന് ബന്ധുക്കളുമായുണ്ടായ പ്രശ്നത്തിൽ പരിക്ക് പറ്റിയിരുന്നു. തുടർന്ന് പനിയും അപസ്മാരവും ഉണ്ടായതോടെ കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജാബിർ മരിച്ചത്. ബന്ധുവിന്റെ പരാതിയിലാണ് മണ്ണാർക്കാട് പോലീസ് കേസെടുത്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ടും രാസപരിശോധനാഫലങ്ങളും ലഭ്യമായാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
വാർത്ത കടപ്പാട്