അപകടത്തിൽപ്പെട്ട കാറിൽ പുകയില ഉത്പന്നങ്ങൾ

ചെർപ്പുളശ്ശേരി: ഒറ്റപ്പാലം റോഡിലെ പത്താംമൈലിൽ മറിഞ്ഞ കാറിൽനിന്നും 22 ചാക്ക് നിരോധിത പുകയിലയുത്പന്നങ്ങൾ കണ്ടെത്തി. കാർ മറിഞ്ഞയുടൻ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. പത്താംമൈൽ വളവിന് സമീപത്തെ താഴ്ചയിലേക്കാണ്‌ കാർ മറിഞ്ഞത്. മറിഞ്ഞ കാറിൽനിന്നും ഡ്രൈവർ ഓടി രക്ഷപ്പെടുന്നതുകണ്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ചാക്കുകണക്കിന് പുകയിലയുത്പന്നങ്ങൾ കണ്ടെത്തിയത്. തുടർന്ന് ചെർപ്പുളശ്ശേരി പോലീസ് എത്തി കാർ കസ്റ്റഡിയിലെടുത്തു. നിരോധിത പുകയിലയുത്പന്നങ്ങളുടെ 18,000 പാക്കറ്റുകൾ അടങ്ങിയ 22 ചാക്കുകളാണ് കാറിലുണ്ടായിരുന്നതെന്നും കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും എസ്.ഐ. അറിയിച്ചു.

Post a Comment

Previous Post Next Post