കിണറിൽ വീണ ഇതര സംസ്ഥാന തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

അലനല്ലൂർ : അബദ്ധത്തിൽ കിണറിൽ വീണ ഇതര സംസ്ഥാന തൊഴിലാളിയെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. അലനല്ലൂർ ചന്തപ്പടിയിൽ ഇന്ന് വൈകിട്ട് ഏഴ് മണിയോ ടെയാണ് സംഭവം. ജമീൽ (22) ആണ് കിണറിലകപ്പെട്ടതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ
താമസിക്കുന്ന കെട്ടിടത്തിന് സമീപത്തെ കി ണറിലാണ് യുവാവ് വീണത്. കിണറിന് അറുപതടിയോളം താഴ്ചയുണ്ട്. കിണറിലെ
റിങ്ങുകൾക്കിടയിലേക്കാണ് ഇയാൾ വീണത്. തല റിങ്ങിൽ തട്ടാതിരുന്നതും വെള്ളത്തിലേക്ക് ഇയാൾ വീഴാതിരുന്നതും വലിയ അപകടം ഒഴിവാക്കി. കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്നാണ് അസി. സ്റ്റേഷൻ ഓഫിസർ എ.കെ ഗോവിന്ദൻകുട്ടി യുടെ നേതൃത്വത്തിൽ സേനാ അംഗങ്ങളായ കെ.പ്രശാന്ത്, രാമകൃഷ്ണൻ, രമേഷ്, അനിൽ കുമാർ, വിഷ്ണു, പ്രപഞ്ച് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം
നടത്തിയത്. കാലിന് പരിക്കേറ്റ
യുവാവിനെ പെരിന്തൽമണ്ണയിലെ
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post